മുന്നണി വിപുലീകരണം; കേന്ദ്രകമ്മിറ്റി പുന:പരിശോധിക്കില്ലെന്ന് സീതാറാം യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: മുന്നണി വിപുലീകരണം കേന്ദ്രകമ്മിറ്റി പുന:പരിശോധിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന് സംസ്ഥാനഘടകം പറഞ്ഞിരുന്നെന്നും ഇത് സംസ്ഥാന തലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, മുന്നണി വിപുലീകരണത്തിലെ അസംതൃപ്തി രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നും സവര്‍ണ മേധാവിത്വമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ലോക്താന്ത്രിക് ജനദാതള്‍ , കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു.

Top