ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരി

കൊച്ചി : ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരള സര്‍ക്കാരിന് വിധി നടപ്പാക്കുകയല്ലാതെ മറ്റ് വഴിയില്ല. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഭരണഘടന തൊട്ട് സത്യം ചെയ്താണ് സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയും ഇക്കാര്യത്തില്‍ വൈരുദ്ധ്യാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ആദ്യം അനുകൂലിക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് വോട്ട് മുന്നില്‍ കണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൂടുതല്‍ വ്യക്തമായ വിധി ഏഴംഗ ബെഞ്ചില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന് തടസ്സം ആകുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

Top