പലസ്‌തീനിലേത് ഹൃദയഭേദകമായ കാഴ്‌ചകളെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

കൊച്ചി : പലസ്‌തീനിലേത് ഹൃദയഭേദകമായ കാഴ്‌ചകളെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനിൽ സർവ്വനാശത്തിന്റെ അന്തരീക്ഷത്തിലേയ്‌ക്ക് കാര്യങ്ങൾ വഴിമാറുന്നുവെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയിൽ നടന്ന പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം നടന്ന ആശുപത്രി ആക്രമണത്തെയും യെച്ചൂരി അപലപിച്ചു. വ്യാജ വാർത്തകൾ പടച്ചുവിടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ആശുപത്രിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണം തങ്ങൾ നടത്തിയതല്ല എന്നാണ് ഇസ്രയേൽ പറയുന്നത്. ഹമാസിന്റെ പ്രതിരോധ മിസൈലുകളാണ് ആശുപത്രി തകർത്തതെന്നാണ് അവരുടെ വാദം. ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലുള്ള ഉദ്ദ്യേശം തിരിച്ചറിയണമെന്നും യെച്ചൂരി പറഞ്ഞു.

Top