കശ്മീര്‍ താഴ് വരയെ ഇന്ത്യയിലെ പലസ്തീനാക്കാന്‍ അനുവദിക്കരുതെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: കശ്മീര്‍ താഴ് വരയെ ഇന്ത്യയിലെ പലസ്തീനാക്കാന്‍ അനുവദിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടന പ്രകാരം പ്രത്യേക പരിഗണന പത്തോളം സംസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കെ കശ്മീരിനെമാത്രം വിഭജിച്ചതിന് പിന്നില്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ജനഘടനയും സാമൂഹിക ഘടനയും മാറ്റിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് കശ്മീരില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top