സി.പി.എമ്മിനെ നയിക്കാൻ വീണ്ടും യെച്ചൂരി, പുതിയ ‘വെല്ലുവിളികൾ’ ഇനി മറികടക്കും. .

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്.

17 അംഗ പോളിറ്റ് ബ്യൂറോയെയും 95 അംഗ കേന്ദ്രകമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. പിബിയില്‍ രണ്ടുപേരും കേന്ദ്രകമ്മിറ്റിയില്‍ 20 പേരും പുതുമുഖങ്ങളാണ്.

കേരളത്തില്‍ നിന്ന് എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്രകമ്മിറ്റിയില്‍ എത്തി.മലയാളിയായ അഖിലേന്ത്യ കിസാന്‍ സഭാനേതാവ് വിജു കൃഷ്ണനും മുരളീധരനും കമ്മിറ്റിയിലുണ്ട്. കേരളത്തില്‍ നിന്ന് പി കെ ഗുരുദാസനെ ഒഴിവാക്കി.  എസ് രാമചന്ദ്രന്‍പിള്ള പിബിയില്‍ തുടരും. എ കെ പത്മനാഭന്‍ ഒഴിയും. തപന്‍ സെന്നും നിലോത്പല്‍ ബസുവുമാണ് പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.

95 അംഗ പാനലിനെ കേന്ദ്ര കമ്മിറ്റി ഐകകണ്‌ഠേനയാണ് അംഗീകരിച്ചത്. കേന്ദ്രകമ്മിറ്റിയില്‍ ബംഗാളില്‍ നിന്ന് മൂന്ന് പുതുമുഖങ്ങളുമുണ്ട്.

Top