തരിഗാമിയെ കാണാന്‍ അനുമതി നല്‍കിയില്ല; യെച്ചൂരിയേയും ഡി.രാജയേയും ശ്രീനഗറില്‍ തടഞ്ഞു

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഎം എംഎല്‍എ എം.വൈ. തരിഗാമിയെ സന്ദര്‍ശിക്കാനെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു.

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നു കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇവരെ തടഞ്ഞത്. ഇവരെ വിമാനത്താവളത്തിനു പുറത്തുപോകാന്‍ സമ്മതിച്ചില്ല.

സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നു സിപിഎം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ശ്രീനഗറിലേക്കു പ്രവേശനം നിഷേധിക്കുന്ന ഉത്തരവു കാട്ടിയതായി യെച്ചൂരി പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം കശ്മീരില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഈ വര്‍ഷം 53-ാമത് തവണയാണ് ജമ്മു-കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. അതേസമയം, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ 400ഓളം രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെയോടെയാണ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370എ അനുച്ഛേദങ്ങള്‍ റദ്ദാക്കുന്നതിന്റെ മുന്നോടിയായി

ഈ വര്‍ഷം 53-ാമത് തവണയാണ് ജമ്മു-കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. അതേസമയം, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ 400ഓളം രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

Top