മതേതര ബദലാണ് കേന്ദ്രത്തില്‍ ലക്ഷ്യമാക്കുന്നത്; രാഹുലിനെ തള്ളാതെ യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: മതേതര ബദലാണ് കേന്ദ്രത്തില്‍ ലക്ഷ്യമാക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുലിനെ തള്ളാതെയാണ് യെച്ചൂരി പ്രതികരിച്ചത്.

വയനാട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മല്‍സരമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് വന്നതിനെക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. കോണ്‍ഗ്രസുമായുളള സംഖ്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top