പണകൊഴുപ്പിന്റെ വിജയമാണ് ത്രിപുരയില്‍ ബി.ജെ.പിയുടേതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയം ബി.ജെ.പി പണം കൊടുത്ത് വാങ്ങിയതാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ത്രിപുരയില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി ഐപിടിഎഫ് സഖ്യത്തിനാണ്. 25 വര്‍ഷം സംസ്ഥാനം ഭരിക്കാന്‍ അവസരം നല്‍കിയതിന് ഞങ്ങള്‍ ത്രിപുരയിലെ ജനങ്ങളോട് നന്ദി പറയുന്നു. ബിജെപിയെയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ നയത്തിനെയും സിപിഐഎം തുടര്‍ന്നും എതിര്‍ക്കും. അത് ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ എതിര്‍ക്കും’ യെച്ചൂരി പ്രതികരിച്ചു.

‘ആര്‍എസ്എസ് ബിജെപി കൂട്ടുക്കെട്ടിനെ തകര്‍ക്കുക എന്നത് ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. പോരാട്ടം തുടങ്ങി’ എന്നും യെച്ചൂരി പറഞ്ഞു.

Top