Sitaram Yechuri – umman chandy – election

yechuri

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു തിരിച്ചടിയാകില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മുഖ്യമന്ത്രി സ്ഥാനത്തേക്കു പാര്‍ട്ടി ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ലെന്നു പറഞ്ഞ യെച്ചൂരി വിഎസും പിണറായിയും അല്ലാതെ മറ്റാരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടോയെന്നു പിന്നീടു പറയാമെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതു സിപിഎം രീതിയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Top