ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണ്; യെച്ചൂരി

yechuri

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1996 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ‘ഹെഡ് ബാന്‍ഡ്’ ധരിച്ചവരെന്ന് ഓര്‍ക്കണമെന്ന് യെച്ചൂരി പറഞ്ഞു. ശബരിമലയിലെ കാഴ്ചകള്‍ ബാബ്‌റി മസ്ജിദിനെ ഓര്‍മിപ്പിയ്ക്കുന്നതാണ്. കോണ്‍ഗ്രസ്സും ബിജെപിയും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ശബരിമലയില്‍ ആദ്യം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ഇപ്പോള്‍ മലക്കംമറിയുന്നത് എങ്ങനെയാണെന്നും യെച്ചൂരി ചോദിച്ചു.

ലിംഗനീതിയെന്ന ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശത്തിലൂന്നിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും നിലനില്‍ക്കില്ലെന്ന കാര്യം വ്യക്തമാണ്. എന്നിട്ടും ഇരുപാര്‍ട്ടികളും ഇടത് സര്‍ക്കാരിനെ പ്രതിയാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

Top