മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കരുതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കരുതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പരൗത്വ ഭേദഗതി ബില്ലില്‍ മതത്തെ ആധാരമാക്കിയാണ് പൗരത്വം തീരുമാനിക്കുന്നത്. ഭരണഘടന അനുശാസിക്കുന്നത് എല്ലാവര്‍ക്കും തുല്യമായ അവകാശമാണെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വപ്പട്ടിക അസമിന് മാത്രം ഉള്ളതാണ്. എന്നാല്‍, അത് രാജ്യം മുഴുവന്‍ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.

Top