യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ട, തീരുമാനം സിപിഎം പൊളിറ്റ് ബ്യൂറോയുടേത്

ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.

യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പൊളിറ്റ് ബ്യൂറോ തള്ളി. യെച്ചൂരി മത്സരിക്കേണ്ടെന്ന് കേരളഘടകം നിലപാടെടുത്തു. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ ജയിപ്പിക്കേണ്ടതില്ലെന്നും പിബി തീരുമാനിച്ചു. ആവശ്യമെങ്കിൽ മാത്രം വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്താൽ മതിയെന്നും ഇന്നു ചേർന്ന പിബി യോഗത്തിൽ ധാരണയായി.

യെച്ചൂരിക്ക് നേരത്തെ കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. രാജ്യസഭയിലേക്ക് യെ​ച്ചൂ​രി​ക്ക് ഒ​രു ത​വ​ണ​കൂ​ടി അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ബം​ഗാ​ൾ ഘ​ട​ക​മാണ് പിബിയിൽ ആവശ്യപ്പെട്ടിരുന്നത്. യെ​ച്ചൂ​രി​ക്കു പി​ന്നാ​ലെ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള മ​റ്റു ര​ണ്ടു സി​പി​എം രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടേ​യും കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ യെ​ച്ചൂ​രി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​കു​മെ​ന്നു ബം​ഗാ​ൾ ഘ​ട​കം വാ​ദി​ച്ചിരുന്നു. കോ​ണ്‍ഗ്ര​സു​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു കൂ​ട്ടു​കെ​ട്ടു​ക​ൾ വേ​ണ്ട​ന്ന പാ​ർ​ട്ടി കോ​ണ്‍ഗ്ര​സ് തീ​രു​മാ​നം പാ​ലി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് കേരള ഘടകം പിബിയിൽ ആവശ്യപ്പെട്ടിരുന്നു.

Top