ജനരക്ഷാ യാത്ര പരാജയമാണെന്ന തിരിച്ചറിവാണ് അമിത് ഷായെ റോഡിലിറക്കിയത്

ന്യൂഡല്‍ഹി: കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്ര പരാജയമാണെന്ന തിരിച്ചറിവാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ഡല്‍ഹിയില്‍ റോഡിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ബിജെപി തുടര്‍ച്ചയായി മാര്‍ച്ച് നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പിന്തുണയോടെ രാജ്യത്ത് പശു സംരക്ഷകര്‍ നടത്തുന്ന അക്രമണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് അമിത്ഷാ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതെന്നും യെച്ചൂരി പറഞ്ഞു.

Top