സിപിഎം കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ല: സീതാറാം യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: സിപിഎം കോണ്‍ഗ്രസുമായോ, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിയുമായോ ഇനി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അതേസമയം വിമത ജെഡിയു നേതാവ് ശരത് യാദവിന്റെ സമഗ്ര സംസ്‌കാരം രക്ഷിക്കൂ പ്രചാരണവുമായി സഹകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി സഹകരിച്ചാണ് ശരത് യാദവ് പ്രചാരണം നടത്തുന്നത്. ശരത് യാദവിന്റെ പരിപാടികളുമായി സഹകരിക്കുമെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ റാലികളില്‍ മേലിലും പങ്കെടുക്കില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ബിഹാറില്‍ ലാലു പ്രസാദിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി സംഘടിപ്പിച്ച ബിജെപിയെ തുടച്ചുനീക്കി രാജ്യത്തെ രക്ഷിക്കു എന്ന മഹാറാലിയില്‍ നിന്ന് സിപിഎം വിട്ടുനിന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രസ്താവന. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പങ്കെടുക്കുന്നുവെന്ന പേരിലാണ് സിപിഎം പട്‌നയിലെ പ്രതിപക്ഷ മഹാറാലിയില്‍ പങ്കെടുക്കാതിരുന്നത്.

Top