ദുല്‍ഖറിന്റെ സീതാ രാമം, ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തിറങ്ങി. ഒരു പട്ടാളക്കാരനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.

ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ എത്തിയിരിക്കുന്നത്. രശ്മി മന്ദന്ന, മൃണാള്‍ താക്കൂര്‍ എന്നിവരാണ് നായികമാര്‍. സുമന്തും മറ്റൊരു പ്രധാനവേഷത്തിലുണ്ട്.

ഹനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും പി.എസ്. വിനോദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Top