‘റോഷാക്കി’നെ പ്രശംസിച്ച് സീത രാമം താരം മൃണാള്‍ താക്കൂര്‍

മ്മൂട്ടി ചിത്രം റോഷാക്ക് രണ്ട് ദിവസം മുമ്പ് ഒടിടിയിലും റിലീസ് ചെയ്തതോടെ വീണ്ടും അഭിനന്ദനങ്ങൾക്ക് പാത്രമാകുകയാണ്. സീതാ രാമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ മൃണാള്‍ താക്കൂറാണ് ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രശംസ. ‘ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയതു പോലുമില്ല. ഉള്ളിൽ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഒക്ടോബര്‍ 7നാണ് റോഷാക്ക് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ചിത്രത്തിൽ ബിന്ദു പണിക്കർ, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.

Top