ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നഷ്ടമായതിനു പിന്നില്‍ ഒസ്യത്ത് തര്‍ക്കം

Ganesh kumar

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സൂചന. കെ.ബി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപമെന്നാണ് സൂചന.

ഗണേഷ് കുമാറിനെതിരെയാണ് സഹോദരി ഒസ്യത്ത് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ല. അതേസമയം, തനിക്ക് മന്ത്രിസ്ഥാനം രണ്ടാം ടേമില്‍ ലഭിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണ്, കുടുംബപരമായ കാരണങ്ങള്‍ ആണെന്ന അഭ്യൂഹം ഗണേഷ് കുമാര്‍ നിരസിച്ചു.

 

Top