തിരുവനന്തപുരത്ത് സഹോദരിമാര്‍ക്ക് ക്രൂര ലൈംഗിക പീഡനം; മുന്‍ സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ക്ക് ക്രൂര ലൈംഗിക പീഡനം. മുന്‍ സൈനികനായ പൂവാര്‍ സ്വദേശി ഷാജി (56) പിടിയിലായി. സ്‌കൂളില്‍ കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സലിംഗിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. വനിതാ ശിശുവികസന കേന്ദ്രത്തില്‍ നിന്നുള്ള കൗണ്‍സലര്‍ കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെത്തിയത്. സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടിയാണ് കൗണ്‍സിലിങ്ങിനിടെ പീഡന വിവരം പറഞ്ഞത്. പിന്നീട് സംശയം തോന്നിയ കൗണ്‍സിലര്‍ ഇളയ കുട്ടിയെയും വിളിച്ച് വരുത്തി ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

ക്രൂര ലൈംഗിക പീഡനമാണ് ഇളയ പെണ്‍കുട്ടി നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്.
കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പീഡനം നടന്നത്. മാതാപിതാക്കള്‍ക്ക് ഇയാള്‍ പണം സഹായം നല്‍കിയിരുന്നു. ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

Top