മുംബൈയിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകിയ സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം

rape

മുംബൈ : തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് മുംബൈയിൽ സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം.

മുംബൈ ദിൻദോഷി സൊസൈറ്റിക്ക് പുറത്താണ് നായകൾക്ക് ഭക്ഷണം നൽകിയത്തിന്റെ പേരിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ടത്.

സംഭവത്തിൽ കുരാർ പൊലീസ് നാലുപേരെ അറസ്റ് ചെയ്തു. പെൺകുട്ടികളെ മർദിക്കുക, ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുക, അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളിൽ ചുമത്തിയിരിക്കുന്നത്.

ഫിസിയോതെറാപ്പിസ്റ്റായ കിരൺ അഹൂജ (29),കോർപ്പറേറ്റ് അഭിഭാഷകയായ അവരുടെ സഹോദരി ശിൽപ്പ (28) എന്നിവർക്ക് നേരെയാണ് അക്രമം ഉണ്ടായത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിൻദോഷി സൊസൈറ്റിയുടെ പരിസരങ്ങളിലെ 80ലധികം തെരുവ് നായകൾക്ക് ഇവർ ദിവസവും ഭക്ഷണം നൽകാറുണ്ട്.

മാർച്ചിൽ ഇരുവരും ദിൻദോഷിയിലുള്ള സഞ്ജയ് ഗാന്ധി നഗറിലേക്ക് താമസം മാറ്റിയിരുന്നു. അവിടെയും കോളനിയിലെ ഒരു അറ്റത്ത് നായകൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ടായിരുന്നു. എന്നാൽ സമീപവാസികളുടെ പരാതിയെത്തുടർന്ന് ഏപ്രിൽ മുതൽ നായകൾക്ക് സൊസൈറ്റിയുടെ പുറത്ത് വച്ച് ഭക്ഷണം നൽകാൻ തുടങ്ങി.

ഇരുവരും മൃഗസംരക്ഷണ ബോർഡ് ഓഫ് ഇന്ത്യയിൽ (AWBI) രജിസ്റ്റർ ചെയ്തട്ടുള്ളതായിയും, നായ്ക്കൾക്ക് ഭക്ഷണം നൽകാനും, സംരക്ഷിക്കാനും അനുമതി ഉണ്ടെന്നും കിരൺ അഹൂജ വ്യക്തമാക്കി.

ഇവിടെയുള്ള ഭൂരിഭാഗവും നായകൾ വന്ധ്യതവത്കരണത്തിന് വിധേയമായവരാണ്. എന്നാൽ അടുത്തിടെ പ്രസവിച്ച നായയെ വന്ധ്യതവത്കരണത്തിന് വിധേയയമാക്കാൻ കഴിഞ്ഞിരുന്നില്ലേയെന്നും കിരൺ പറഞ്ഞു.

ദീപാവലിയോട് അനുബന്ധിച്ച് ഇരുവരും വീട്ടിൽ കുറച്ച് ദിവസം ഇല്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രതികളായവർ പുതിയതായി ഉണ്ടായ നായകുട്ടികളെ എടുത്തുകൊണ്ടുപോയി കളഞ്ഞതായി അറിയുന്നത്. ഇരുവരും നടത്തിയ തിരച്ചിലിൽ 7 നായകുട്ടികളിൽ നാലെണ്ണത്തെ മാത്രമേ തിരികെ കിട്ടിയുള്ളൂ.

ഒക്ടോബർ 24ന് പതിവുപോലെ ഇരുവരും നായകൾക്ക് ഭക്ഷണം നൽകുകയായിരുന്നു. എന്നാൽ ഒരു നായക്കുട്ടി അബദ്ധത്തിൽ കോളനിക്ക് ഉള്ളിൽ കയറി അവയെ തിരിച്ച് വിളിക്കാൻ ശ്രമിച്ച ഇരുവരെയും പ്രതികൾ മർദിക്കുകയും , വസ്ത്രങ്ങൾ വലിച്ചുകിറാൻ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.

സഹായത്തിനായി അഭ്യർത്ഥിച്ചെങ്കിലും ആരും എത്തിയിലായെന്നും, പ്രതികളുടെ കൂടെ ഇരുപതിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നും കിരൺ വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം 324 (ശാരീരിക പീഡനം), 354 (ലൈംഗിക പീഡനം), വകുപ്പുകൾ ചുമത്തി റസ്തം പട്ടേൽ, ഭാര്യ റബിയ, മക്കളായ റിയാസ്, അർബാസ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി വെള്ളിയാഴ്ച ബോറിവിൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും.

പരാതിക്കാർക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലായെന്ന് ഉറപ്പ് വരുത്തുമെന്ന് കുരാർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉദയ് രാജേഷിർകെ പറഞ്ഞു.

റിപ്പോർട്ട് :രേഷ്മ പി. എം

Top