സഹോദരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തു; ഇക്കാര്യം അറിഞ്ഞ സഹോദരന്‍ ആത്മഹത്യ ചെയ്തു

ജോധ്പൂര്‍: സഹോദരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തതറിഞ്ഞ സഹോദരന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജലോല്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തന്റെ അമ്മായിയോട് നടന്ന സംഭവങ്ങളെല്ലാം വിവരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ സാഞ്ചോര്‍ പ്രദേശത്തെ നര്‍മ്മദ കനാലില്‍ ചാടി സഹോദരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് ശനിയാഴ്ച പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ ദിവസം തന്നെ, ജില്ലയിലെ സാഞ്ചോര്‍ പ്രദേശത്തെ നര്‍മ്മദ കനാലില്‍ ചാടി പെണ്‍കുട്ടിയുടെ സഹോദരന്‍ മരിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് സംഘം എത്തുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ നിന്ന് ഓടിപ്പോയി, ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Top