സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് ഇറക്കി വിടാന്‍ തീരുമാനിച്ച് എഫ്‌സിസി

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് ഇറക്കി വിടാന്‍ തീരുമാനിച്ച് എഫ്സിസി.

മകളെ തിരിച്ച് കൊണ്ടു പോകണമെന്ന് അമ്മയ്ക്ക് മഠത്തില്‍ നിന്ന് കത്തയച്ചു. സിസ്റ്റര്‍ ലൂസിയ്ക്ക് ഒരു വിധത്തിലുള്ള പരിഗണനയും കൊടുക്കില്ലെന്നാണ് സഭ അറിയിച്ചിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

Top