വിശ്വാസികളുടെ പ്രതിഷേധം;സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

ചാലക്കുടി: സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു. കാരക്കാമല ഇടവകയാണ് നടപടി പിന്‍വലിച്ചത്. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. പാരീഷ് കൗണ്‍സില്‍ യോഗത്തിലേക്കാണ് വിശ്വാസികള്‍ തള്ളിക്കയറിയത്.

നേരത്തെ, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി രംഗത്തു വന്നിരുന്നു. വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചുവെന്നും സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റാണെന്നും തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമാകണമെന്നും കെസിബിസി പറഞ്ഞു.

കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെയെന്നും ബിഷപ്പിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ അനുശാസിക്കുന്ന ശിക്ഷ കിട്ടണമെന്നും ചില മാധ്യമപ്രവര്‍ത്തകരും നിക്ഷിപ്ത താല്‍പര്യക്കാരും ഇക്കൂട്ടതിലുണ്ടെന്നും കെസിബിസി ആരോപിച്ചു. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമാണെന്നും കെസിബിസി കൂട്ടിച്ചേര്‍ത്തിരുന്നു.

Top