മഠത്തിലെ താമസം ഒഴിയണം; സിസ്റ്റര്‍ ലിസി വടക്കേലിന് മുന്നറിയിപ്പുമായി സന്യാസിനിസഭ

കോട്ടയം: സിസ്റ്റര്‍ ലിസി വടക്കേലിന് മുന്നറിയിപ്പുമായി വീണ്ടും എഫ്‌സിസി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്നാണ് പ്രൊവിഷ്യല്‍ സുപ്പീരിയര്‍ പറഞ്ഞിരിക്കുന്നത്.

മുവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമെന്നും ഈ സാഹചര്യത്തില്‍ മഠത്തിലെ താമസം ഒഴിയണമെന്നും സന്യാസിനിസഭ അറിയിച്ചു.

കന്യാസ്ത്രീയെ കൗണ്‍സിലിംഗ് ചെയ്യുന്ന സമയം പീഡന വിവരം അറിഞ്ഞിരുന്നതാണെങ്കില്‍ എന്ത് കൊണ്ടാണ് പൊലീസിനെ അറിയിക്കാതിരുന്നതെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന്റെ കത്തില്‍ ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസി വടക്കേല്‍ ചെയ്തത് കുറ്റമാണെന്നും സിസ്റ്റര്‍ ലിസി വടക്കേലിനു കൗണ്‍സിലിംഗ് നടത്താന്‍ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും സന്യാസിനി സഭ വ്യക്തമാക്കുന്നുണ്ട്.

Top