സിസ്റ്റര്‍ ലിനിക്ക് കേരളത്തിന്റെ ആദരം; മികച്ച നഴ്സിനുള്ള പുരസ്‌കാരം ഇനി ലിനിയുടെ പേരില്‍

lini

തിരുവനന്തപുരം: നിപാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് സർക്കാരിൻറെ ആദരം. ലിനിയോടുള്ള ആദരസൂചകമായി സർക്കാരിൻറെ മികച്ച നഴ്‌സിനുള്ള അവാർഡ് ഇനി മുതൽ ‘സിസ്റ്റർ ലിനി പുതുശേരി അവാർഡ്’ എന്ന് അറിയപ്പെടും.

പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മരിച്ചത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇക്കണോമിക്‌സ് മാസികയും ലിനിയുടെ സേവനത്തെ അംഗീകരിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.

Top