കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; സഭയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിസ്റ്റര്‍ അനുപമ

Nun

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്‌ക്കെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ.

ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.

ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് വിശദീകരിക്കാന്‍ മിഷനറീസ് ഓഫ് ജീസസ് പരാതിക്കാരിയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട് മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടിരുന്നു.Related posts

Back to top