അഭയക്കേസ്: ഫാ. ജോസ് പുതൃക്കയിലിനെ വിട്ടയച്ച ഹര്‍ജി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീംകോടതി തള്ളി. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീകോടതി തള്ളിയത്.

ജോസ് പുതൃക്കയില്‍ ഫാദര്‍ തോമസ് കോട്ടൂരിന്റെ സുഹൃത്താണ് എന്നതുകൊണ്ടുമാത്രം ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാകില്ലെന്നും കേസിലെ വിചാരണ നിര്‍ത്തിവെക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍ , സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ച നാലരക്ക് ഫാ. പുതൃക്കയില്‍ കോണ്‍വെന്റില്‍ എത്തിയതിന് ജോമോന്‍ പുത്തന്‍പുരക്കല്‍ സാക്ഷിമൊഴിയടക്കം കോടതിയെ അറിച്ചെങ്കിലും വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു

Top