സിസ്റ്റര്‍ അഭയ കൊലപാതകം; പ്രതികള്‍ക്കെതിരെ വീണ്ടും സാക്ഷി മൊഴി പുറത്ത്

sister abhaya

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തുടരുന്നതിനിടെ പ്രതികള്‍ക്കെതിരെ വീണ്ടും സാക്ഷി മൊഴി.

കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും സ്വഭാവദൂഷ്യമുണ്ടായിരുന്നവരാണെന്നാണ് കേസിലെ പന്ത്രണ്ടാം സാക്ഷി പ്രൊഫസര്‍ ത്രേസ്യാമ്മ മൊഴി നല്‍കിയിരിക്കുന്നത്.

ഫാ.തോമസ് കോട്ടൂരിനെതിരെ നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രൊഫസര്‍ ത്രേസ്യാമ്മ വ്യക്തമാക്കിയിട്ടുണ്ട്. അഭയയുടെ അധ്യാപികയായിരുന്നു ത്രേസ്യാമ്മ.

കേസില്‍ സാക്ഷിവിസ്താരം തുടരുകയാണ്. നാല്‍പ്പത്തിയാറ് മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. വിചാരണയ്ക്കിടെ നിരവധി സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതുവരെ ആറു പേരാണ് കേസില്‍ കൂറുമാറിയത്.

കഴിഞ്ഞ ദിവസം വിസ്തരിച്ച 53-ാം സാക്ഷി സിസ്റ്റര്‍ ആനി ജോണും 40-ാം സാക്ഷി സിസ്റ്റര്‍ സുധീപയുമാണ് അവസാനമായി കൂറുമാറിയ സാക്ഷികള്‍.

Top