സിസ്റ്റര്‍ അഭയ കൊലപാതകം; കേസിലെ 21-ാം സാക്ഷി കൂറുമാറി

sister abhaya

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ വീണ്ടും സാക്ഷി കൂറുമാറി. കേസിലെ 21-ാം സാക്ഷിയായ നിഷാ റാണിയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്.

എപ്പോഴും സന്തോഷവതിയായിരുന്ന സിസ്റ്റര്‍ സെഫി അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തോടും അസ്വാഭികമായും പെരുമാറിയെന്ന മൊഴിയാണ് നിഷ തിരുത്തിയിരിക്കുന്നത്.

ഇപ്പോള്‍ ഇവരുടെ മൊഴിയില്‍ പറയുന്നത് പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ്. ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് നിഷ ഇക്കാര്യം പറഞ്ഞത്.

പ്രാര്‍ത്ഥനക്കായി വൈദികര്‍ മഠത്തില്‍ പലപ്പോഴും വരാറുണ്ടെന്നുമുള്ള മൊഴിയും നിഷ തിരുത്തി.

Top