സിസോദിയ ഉടൻ അറസ്റ്റിലാകും: ബിജെപി വക്താവ് സംബിത് പത്ര

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വൈകാതെ അറസ്റ്റിലാകുമെന്ന് ബിജെപി വക്താവ് സംബിത് പത്ര. സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് 4% വോട്ട് കൂടിയെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാൾ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്.

ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായപ്പോൾ നിരപരാധിയാണെന്ന് ആർത്തുവിളിച്ചയാളാണ് കേജ്‌രിവാൾ. 4 മാസം ജയിലിൽ കിടന്നിട്ടും ജെയിന് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. കുറ്റം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് ജാമ്യം കിട്ടാത്തത്- പത്ര പറഞ്ഞു.

Top