siryan dharayi village independed

ദമാസ്‌കസ്: സിറിയയിലെ ഉപരോധ ഗ്രാമമായ ദരായയില്‍നിന്നു സാധാരണക്കാരെയും വിമതരേയും ഒഴിപ്പിക്കുന്നു. ഉപരോധം അവസാനിപ്പിക്കാന്‍ വിമതരും സൈന്യവും ധാരണയിലെത്തിയതിനെ തുടര്‍ന്നാണിത്.

4,000 സാധാരണക്കാരെയും 700 വിമതരെയുമാണ് ഒഴിപ്പിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ അളുകളെ ഒഴിപ്പിച്ചു തുടങ്ങി.

നാലു വര്‍ഷമായി സൈന്യത്തിന്റെ ഉപരോധത്തില്‍ കഴിഞ്ഞവരാണ് സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിയത്. സൈന്യത്തിന്റെ സംരക്ഷണയിലാണു അളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കുന്നത്.

വിമതര്‍ നിരവധി ആയുധങ്ങള്‍ സര്‍ക്കാരിനു കൈമാറിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top