സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്നു

മിഴില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്നു. ആദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെകുറിച്ചൊന്നും വിവരങ്ങള്‍ പുറത്തുവിട്ടില്ല. ചിത്രം ഒരു മാസ് എന്റടെയ്‌നര്‍ ആയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍ ആരെല്ലാമാണെന്നും വ്യക്തമാക്കിയിട്ടില്ല.

സിരുത്തൈ ശിവ അവസാനം സംവിധാനം ചെയ്ത ചിത്രം അജിത്ത് നായകനായ വിശ്വാസം ആയിരുന്നു. ചിത്രം വന്‍ ഹിറ്റ് ആയിരുന്നു. നയന്‍താരയായിരുന്നു നായിക.

Top