സിറിയയിലെ ആക്രമണം; സൈനീക ശക്തി തെളിയിക്കാന്‍ കഴിഞ്ഞെന്ന് ഫ്രാന്‍സ്

edourd_phillipe

പാരീസ്: സിറിയയിലെ ആക്രമണത്തിലൂടെ ലോകത്തിനു മുന്നില്‍ തങ്ങളുടെ സൈനീക ശക്തിതെളിയിക്കാനായെന്ന് ഫ്രാന്‍സ്. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് ആണ് ഇക്കാര്യം പറഞ്ഞത്.

രാസായുധ ആക്രമണം നടന്ന സിറിയയില്‍ അമേരിക്കയ്ക്കും ലണ്ടനുമൊന്നിച്ച് സംയുക്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് മികച്ച മുന്നേറ്റമാണ് ഫ്രാന്‍സ് നടത്തിയതെന്നും പ്രവര്‍ത്തനങ്ങളെ ചിട്ടയായും കാര്യക്ഷമമായും ഏകോപിപ്പിക്കാന്‍ ഫ്രാന്‍സിന് സാധിച്ചുവെന്നും ഫിലിപ്പ് വ്യക്തമാക്കി.

അമേരിക്കയും , ബ്രിട്ടനും, ഫ്രാന്‍സും ചേര്‍ന്ന് 100-ലേറെ മിസൈലുകളാണ് സിറിയയ്ക്കു നേരെ പ്രയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, അമേരിക്കയുടെ നിര്‍ദേശ പ്രകാരമാണ് ഫ്രാന്‍സ് മിസൈല്‍ ആക്രമണത്തിന് ഒപ്പം ചേര്‍ന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദത്തെ ഫ്രഞ്ച് ഭരണകൂടം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.

Top