മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ‘കാപ്പാന്‍’; തട്ടുപൊളിപ്പന്‍ ഗാനം കാണാം

സൂര്യയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സിറിക്കി എന്ന ഗാനം ആലപിച്ചിരിക്കുന്നത് സെന്തില്‍ ഗണേഷും രമണി അമ്മലും ചേര്‍ന്നാണ്. ഹാരിസ് ജയരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്‍’. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തിലെത്തും. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണെന്നും വാര്‍ത്തകളുണ്ട്. ചന്ദ്രകാന്ത് വര്‍മ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്.

സയേഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആര്യ, ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ്. 2014ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ മുന്‍ തമിഴ് ചിത്രം.

Top