എസ്‌ ഐ പി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റെക്കോഡിലെത്തി

മുംബൈ: എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റെക്കോഡിലെത്തി. മെയ്മാസത്തെ നിക്ഷേപം 9 ശതമാനം വര്‍ധിച്ച് 7,304 കോടിരൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യമാസത്തില്‍ ഇടിവു നേരിട്ടശേഷമാണ് വീണ്ടും നിക്ഷേപത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ 6,690 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. മെയ്മാസത്തേക്കാള്‍ 614 കോടി രൂപയുടെ കുറവാണുണ്ടായത്. ഓഹരി വിപണിയെ സംബന്ധിച്ചെടുത്തോളം മെയ് മാസത്തില്‍ വിപണിയില്‍ കയറ്റിറക്കങ്ങളുടെ മാസം കൂടിയായിരുന്നു.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്, ഉയരുന്ന അസംസ്‌കൃത എണ്ണവില, ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയവയാണ് വിപണിയെ ബാധിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 67,190 കോടി രൂപയാണ് മൊത്തം എസ്‌ഐപിയായി എത്തിയത്. മുന്‍ വര്‍ഷം 43,921 കോടിയായിരുന്നു എസ്‌ഐപി നിക്ഷേപമുണ്ടായിരുന്നത്. 53 ശതമാനമായിരുന്നു വര്‍ധന. ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ബാലന്‍സ്ഡ് ഫണ്ടുകളിലുമാണ് കാര്യമായ നിക്ഷേപമെത്തിയത്.

Top