ഏക സിവില്‍ കോഡ്: കെപിസിസി നേതൃയോഗം ബുധനാഴ്ച്ച

തിരുവനന്തപുരം: ഏക സിവില്‍ കോഡിലെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബുധനാഴ്ച കെപിസിസി നേതൃയോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ഭിന്നസ്വരമാണെന്ന് പുറത്തുവരുന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു. ഹൈക്കമാന്റ് തീരുമാനം അറിയിക്കട്ടെയന്ന് കെ സുധാകരന്‍ പറഞ്ഞെങ്കിലും സിവില്‍ കോഡ് നടപ്പാക്കരുതെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. സിപിഎം നിലപാടിനെ ലീഗ് ജനറല്‍ സെക്രട്ടറി സ്വാഗതം ചെയ്‌തെങ്കിലും ആത്മാര്‍ത്ഥതിയില്ലാത്ത നിലപാടാണ് ഇടത് പാര്‍ട്ടിയുടേതെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു.

Top