പുതിയ ഇലക്ട്രിക് റിക്ഷയുമായി സിങ്കം

ലക്ട്രിക് റിക്ഷകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ യുപി ടെലിങ്ക് ലിമിറ്റഡ് സിങ്കം ലി-അയണ്‍ എന്ന പുതിയ മോഡല്‍ അവതരിപ്പിച്ചു. പുതിയ ഇ-റിക്ഷയുടെ വില 1,85,000 രൂപയാണ്. കൂടാതെ വാങ്ങുന്നവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ FAME II സ്‌കീം പ്രകാരം 37,000 രൂപ സബ്‌സിഡി ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ലി-അയണ്‍ ഇ-റിക്ഷയ്ക്ക് 3 വര്‍ഷത്തെ വാറന്റി കാലയളവുണ്ട്. ഇതിന് എല്‍ഇഡി ലൈറ്റുകള്‍, നൂതന BMS, ശക്തമായ 1,500 വാട്ട് മോട്ടോര്‍ എന്നിവ ലഭിക്കും. ഈ ലിഥിയം ബാറ്ററി ചാര്‍ജിന് 100 കിലോമീറ്റര്‍ മൈലേജും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ഡിസംബര്‍ 15 മുതല്‍ ഇതിന്റെ ഡെലിവറികളും ആരംഭിക്കും.

പുതിയ സിങ്കം ഇലക്ട്രിക് റിക്ഷയ്ക്ക് 2,575 mm നീളവും, 1,740 mm ഉയരവും, 998 mm വീതിയും, 2,180 mm വീല്‍ബേസുമാണുള്ളത്. ഫ്രണ്ട് ഗ്ലാസ്, ഹാര്‍ഡ് സ്റ്റെപ്നി കവര്‍, അലോയ് വീലുകള്‍, വൈപ്പർ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. ഇന്റീരിയറിന് കര്‍ട്ടനുകള്‍ക്കൊപ്പം ഫ്‌ലോര്‍ മാറ്റ്, ആന്റി തെഫ്റ്റ് അലാറം സിസ്റ്റം, യുഎസ്ബി, എസ്ഡി കാര്‍ഡ് ഉള്ള എഫ്എം പ്ലെയര്‍ എന്നിവ ലഭിക്കും. ഇതിന് ക്യാബിന്‍ ലൈറ്റുകളും സുഖപ്രദമായ ഡൈ കട്ട് സീറ്റുകളും ലഭിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള ബ്രഷ്‌ലെസ്സ് ഡിസി മോട്ടോര്‍ 1.5 kW, 48V വോള്‍ട്ടേജും വഴിയാണ് വാഹനത്തിന് കരുത്ത് ലഭിക്കുന്നത്. ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് സസ്പെന്‍ഷനും വാഹത്തില്‍ ഇടംപിടിക്കുന്നു. സുരക്ഷയ്ക്കായി മുന്‍വശത്തും ലിവര്‍ ഓപ്പറേറ്റഡ് ഡ്രം ബ്രേക്കും, പിന്‍വശത്ത് കാല്‍ പെഡല്‍ ഓപ്പറേറ്റഡ് ഡ്രം ബ്രേക്കുമാണ് ഇടംപിടിക്കുന്നത്.

ഒരു കിലോമീറ്ററിന് 30 പൈസയുടെ പ്രവര്‍ത്തനച്ചെലവുമായി ബന്ധപ്പെട്ട് ചാര്‍ജില്‍ 100 കിലോമീറ്റര്‍ പരിധി ഇ-റിക്ഷ വാഗ്ദാനം ചെയ്യുന്നു.  ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചുവരുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തിലൂടെ ഊര്‍ജ്ജം സംരക്ഷിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ലി-അയണ്‍ ഇ-റിക്ഷയ്ക്കൊപ്പം പവര്‍ ലി-അയണ്‍-ഫ്‌ലാറ്റ് ബെഡ്, ഡെലിവറി വാന്‍, കാര്‍ഗോ വാന്‍ എന്നിവയുടെ മൂന്ന് കാര്‍ഗോ വേരിയന്റുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. സിങ്കം ഡീലക്‌സ്, സിങ്കം കംഫര്‍ട്ട്, സിങ്കം സൂപ്പര്‍ എന്നിവയും ഈ നിരയിലുണ്ട്.

Top