അന്ന് പാട്ട് പാടി വൈറലായി,ഇന്ന് പാട്ടിലെ വരി മറന്നും; സോഷ്യല്‍ മീഡിയ ട്രോളില്‍ റാണു

ഡല്‍ഹി: കൊല്‍ക്കത്തയിലെ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടിയതിലൂടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത താരമാണ് റാണു മൊണ്ടാല്‍. ഇതിനുശേഷം ഹിമേഷ് രാഷ്മിയയുടെ പാട്ടില്‍ വരെ എത്തി നില്‍ക്കുകയാണ് താരം.

എന്നാല്‍ ഇപ്പോള്‍ റാണു വാര്‍ത്തകളില്‍ നിറഞ്ഞ്‌ നില്‍ക്കുന്നത് അവരുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവുകളുടെ പേരിലാണ്. വരി മറന്ന് പോയി എന്ന് വേദിയില്‍ നിന്ന് പറയുന്ന റാണുവിനെയാണ് സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

റാണു പാടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പാട്ട് പാടാനാണ് മാധ്യമപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് ഒരു പരിപാടിയ്ക്കിടെ റാണുവിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ വേദിയില്‍ നിന്ന് മൈക്ക് കൈയിലെടുത്ത് കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം, ഓ മൈ ഗോഡ്, ഐ ഫോര്‍ഗെറ്റ് ഇറ്റ്’ എന്നായിരുന്നു റാണുവിന്റെ പ്രതികരണം.

https://www.instagram.com/p/B5dtBR4nvCD/?utm_source=ig_web_copy_link

Top