പ്രിയങ്ക യോഗി ബാബുവിന് വെല്ലുവിളിയാകുമോ; ട്രോളുമായി ഗായകന്‍ ശ്രീനിവാസ്

ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന മെറ്റ് ഗാലയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക ചോപ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വേദിയിലെത്തിയ പ്രിയങ്ക അണിഞ്ഞിരുന്ന വസ്ത്രവും മേക്കപ്പും ഹെയര്‍ സ്റ്റൈലുമാണ് പ്രിയങ്കയുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ആ വെറൈറ്റി ലുക്കിനെപ്പറ്റി അനേകം ട്രോളുകളാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.


പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ വസ്ത്രമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രമായിരുന്നു അത്. ഒപ്പം കാപ്പിരി സ്റ്റൈലില്‍ അലക്ഷ്യമായിട്ടിരുന്ന മുടിയായിരുന്നു കൂടുതല്‍ വെറൈറ്റി ആയത്.

വേദിയില്‍ നില്‍ക്കുന്ന പ്രിയങ്കയുടെയും ഭര്‍ത്താവ് നിക്കിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നുപ്പോള്‍ അഭിനന്ദനങ്ങളേക്കാള്‍ ഏറെ വിമര്‍ശനങ്ങളാണ് പ്രിയങ്കയ്ക്ക് നേരേ ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ട്രോളുകളും സജീവമാവുകയാണ്.

അതിനിടെ നടന്‍ യോഗി ബാബുവിന് പ്രിയങ്ക പുതിയ എതിരാളിയാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. പ്രിയങ്കയുടെയും യോഗി ബാബുവിന്റെയും ഹെയര്‍സ്റ്റൈലിലുള്ള സമാനതകളാണ് കാരണം. തിരക്കഥാകൃത്തായ ശില്‍പ്പ രത്നത്തിന്റെ ട്വീറ്റ് പങ്കുവച്ചാണ് ശ്രീനിവാസ് ഇങ്ങനെക്കുറിച്ചത്. ഈ ട്രോള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Top