ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 42 വയസായിരുന്നു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. പ്രശസ്ത റിയാലിറ്റി ഷോയായാ ബിഗ്‌ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സോമദാസ്‌.

കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി, ചികിൽസ തുടങ്ങി. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.സംസ്കാരം ഇന്ന് പകൽ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.

Top