പാക്ക് സൈന്യത്തെ വിമര്‍ശിച്ചതിന് പിന്നാലെ പണി വാങ്ങി ഗായിക റാബി; നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു

ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നു. പാക്കിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമർശിച്ച കാരണത്താലാണ് റാബിയയുടെ നഗ്ന ചിത്രങ്ങൾ ചോർന്നതെന്നാണ് ഒരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്.

എന്നാൽ പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് റാബി പിർസാദ തന്റെ കാമുകന് അയച്ച വീഡിയോ ചോർന്നതെന്നാണ്. റാബിയയുടെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിൽ ചൂടൻ ചർച്ചകളാണ് നടക്കുന്നത്. കൂടാതെ ട്വിറ്റർ ഉപയോക്താക്കളും ഫേസ്ബുക്ക് ഉപഭോക്താക്കൾക്കും #WeStandwithRabiPirzada എന്ന ഹാഷ്ടാഗിലും ചർച്ചകൾ നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ വിവാദ താരമാണ് റാബി പിര്‍സാദ.

Top