പ്രശസ്ത ഗായകന്‍ കെ.കെ. അന്തരിച്ചു

കൊല്‍ക്കത്ത ; പ്രശസ്ത ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് (കെ.കെ.) അന്തരിച്ചു.കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

1990 കളുടെ അവസാനത്തില്‍ വലിയ ഹിറ്റായി മാറിയ ‘പാല്‍’, ‘യാരോന്‍’ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചത് ഇദ്ദേഹമാണ്.1999 ലെ ആദ്യ ആല്‍ബമായിരുന്ന ‘പാല്‍’ ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു.2000-കളുടെ തുടക്കത്തില്‍ പിന്നണി ഗാനരംഗത്ത് സജീവമായി.ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ഗാനങ്ങള്‍ ആലപിച്ചു.

കെ.കെ.യുടെ  നിര്യാണത്തില്‍
പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

Top