മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്

പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. അഭിരാമി തന്നെയാണ് സ്വന്തം ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

എന്താണ് മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകള്‍ക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛര്‍ദിക്കാന്‍ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയില്‍ പറയുന്നു. നിലവില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു.

ചെറിയ ഇടവേളയ്ക്കുശേഷം വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങവേയാണ് അപകടമുണ്ടായതെന്ന് അഭിരാമി പറഞ്ഞു. പാട്ട് പാടുന്ന വിഡിയോകള്‍ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു വിഡിയോയ്ക്കിടെയാണ് അഭിരാമിക്ക് അപകടം സംഭവിക്കുന്നത്.

Top