സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനായ ഗതാഗതമന്ത്രി എസ് ഈശ്വരന്‍ രാജിവച്ചു

സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനായ ഗതാഗതമന്ത്രി എസ് ഈശ്വരന്‍ രാജിവച്ചു. അഴിമതി ആരോപണം നേരിട്ടതോടെയാണ് ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് എസ് ഈശ്വരപ്പ രാജിവച്ചത്. 61 കാരനായ ഈശ്വരന്‍ പാര്‍ലമെന്റ് അം?ഗത്വും ഒഴിയുമെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കറപ്ട് പ്രാക്ടീസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ 2023 ജൂലൈ 11 നാണ് എസ് ഈശ്വരന്‍ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

2023 ജൂലൈയില്‍ സിപിഐബി അന്വേഷണം ആരംഭിച്ചതു മുതല്‍ ലഭിച്ച ശമ്പളവും എംപി അലവന്‍സും തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഈശ്വരന്‍ പറഞ്ഞു. അന്വേഷണത്തിന്റെ പേരില്‍ ഒരു മന്ത്രിയും പാര്‍ലമെന്റ് അംഗവും എന്ന നിലയിലുള്ള എന്റെ ചുമതലകള്‍ നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല.ആ തുക ഒരിക്കലും എനിക്ക് പ്രയോജനപ്പെടുകയുമില്ല. അതിനാലാണ് ഞാനുമെന്റെ കുടുംബവും പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ഇവ തിരിച്ചുവാങ്ങില്ലെന്നും ഈശ്വരന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയംഎസ് ഈശ്വരന്‍ രാഷ്ട്രീയം വിടുന്നതില്‍ തനിക്ക് നിരാശയും സങ്കടവും ഉണ്ടെന്ന് കത്തിന് മറുപടിയായി പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങ് പറഞ്ഞു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ നിയമമനുസരിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അഖണ്ഡത നാം ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനുവരി 16ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന് അയച്ച രാജിക്കത്തില്‍ സിപിഐബി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എസ് ഈശ്വരന്‍ നിരസിച്ചു. ‘ആരോപണങ്ങള്‍ ഞാന്‍ നിരസിക്കുന്നു. എന്റെ ഭാഗത്ത് വ്യക്തത വരുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, മന്ത്രിസഭയില്‍ നിന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നതാണ് ശരിയെന്ന് തോന്നുന്നു’. എസ് ഈശ്വരന്‍ രാജിക്കത്തില്‍ പറഞ്ഞു.

Top