സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയാന്‍ ബാലകൃഷ്ണന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു

സിംഗപ്പൂര്‍: സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയാന്‍ ബാലകൃഷ്ണന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു .വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് വിദേശകാര്യമന്ത്രി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്.

സുപ്രീം പീപ്പിള്‍സ് അസംബ്‌ളി പ്രസിഡന്റ് കിം യോങ്ങ് നാമിനെ സന്ദര്‍ശന വേളയില്‍ വിവിയാന്‍ ബാലകൃഷ്ണന്‍ സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രിയുടെ കൂടെ എംഎഫ്എ ഉദ്യോഗസ്ഥരും ഉത്തരകൊറിയ സന്ദര്‍ശിക്കും.

2008 ല്‍ അന്നത്തെ വിദേശകാര്യമന്ത്രി ജോര്‍ജ് യൊ ഉത്തരകൊറിയയിലേക്ക് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഉത്തര കൊറിയന്‍ നേതാവായ പാക് ഉയ് ചുന്റെ ക്ഷണപ്രകാരമാണ് കെയ്‌സോംഗ് സിറ്റിയും നംബോ തുറമുഖം സന്ദര്‍ശിച്ചത്.

Top