സിംഗപ്പൂരില്‍ പ്രായമേറിയവരില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു

സിംഗപ്പൂര്‍: സിംഗപ്പൂരിലെ പ്രായമേറിയവരില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പ്രായമേറിയവരുടെ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിവേഗം വളരുന്ന നഗരമായ സിംഗപ്പൂരില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പിന്തുണ നല്‍കുന്നത്. ഒറ്റപ്പെട്ട ജീവിതം, ശാരീരിക വൈകല്യങ്ങള്‍, ശാരീരിക അസ്വസ്ഥകള്‍, മോശമായ മാനസിക പ്രശ്‌നങ്ങള്‍ ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നവയാണെന്ന് സിംഗപ്പൂര്‍ സമരീറ്റന്‍സ്(എസ് ഒ എസ്) വ്യക്തമാക്കി.

വളരെ കുറഞ്ഞ ജനനനിരക്കും, ദീര്‍ഘായുസുമുള്ളതിനാല്‍ സിംഗപ്പൂരിനെ ജനസംഖ്യപരമായ ടൈ ബോംബ് എന്നാണ് വിളിക്കുന്നത്. 2017ല്‍ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 129 ശതമാനമായി ഉയര്‍ന്നിരുന്നു. ഏകദേശം കണക്കനുസരിച്ച് 36 ശതമാനം മാത്രമാണ് ആത്മഹത്യ ചെയ്തവരുടെ നിരക്ക്. മാനസിക പ്രശ്‌നങ്ങളും ഒറ്റപ്പെടലുകളുമാണ് മിക്ക പ്രായമേറിയവരില്‍ ആത്മഹത്യ പ്രവണതയിലേക്ക് നയിക്കാന്‍ കാരണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ വോങ്ങ് വ്യക്തമാക്കി.

പ്രായമേറിയവര്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ ശക്തമായ പിന്തുണയുടെ ആവശ്യകതയുണ്ട്. സിംഗപ്പൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 65 വയസ്സിന് മുകളിലുള്ള സിംഗപ്പൂര്‍ പൗരന്മാരുടെ എണ്ണം 2016ല്‍ 500000 ആയിരുന്നത് 2030 ല്‍ 900000 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

Top