ട്രംപ് – കിം ഉച്ചകോടി; രണ്ട് ദിവസത്തേക്ക് നീട്ടുമെന്ന് സൂചന

kim-and-trumphhhhhhhh

വാഷിംങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് ദിവസത്തേക്ക് നീട്ടുമെന്ന് സൂചനയുണ്ടെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ദിവസം കൂടിക്കാഴ്ച നീണ്ടുപോകുകയാണെങ്കില്‍ യുഎസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ട്രംപും കിമ്മും ജൂണ്‍ 12 നാണ് ആദ്യ കൂടിക്കാഴ്ച നടത്തുന്നത്.

എന്നാല്‍ സിംഗപ്പൂരിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രണ്ടാംദിവസം ചര്‍ച്ച ചെയ്യാനുള്ള ഒരു ആസൂത്രണപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ വൈറ്റ് ഹൗസ് ഇതു വരെ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മിലുള്ള ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയാണ് നടക്കുന്നത്. ജൂണ്‍ 12 ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാംപെല്ല ഹോട്ടലിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു.

Top