സൗത്ത് കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നുമായി ട്രംപ് സംസാരിച്ചു

സിംഗപ്പൂര്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗത്ത് കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നുമായി ഫോണില്‍ സംസാരിച്ചു. ഇന്ന് രാവിലെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ബ്ലൂ ഹൌസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓഫീസ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ രണ്ട് ലോകനേതാക്കളും ആണവനിരായുധീകരണത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോനാപ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഡോണാള്‍ഡ് ട്രംപും കിം ജോംങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് (സിങ്കപ്പൂര്‍ സമയം രാവിലെ ഒന്‍പത്)ആണ് ഉച്ചകോടി നടക്കുന്നത്.

ശാശ്വത സമാധാനമാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തര കൊറിയയും യുഎസും വ്യക്തമാക്കിയിട്ടുണ്ട്. ആണവനിരായുധീകരണം എന്നതിനെ ഇരുരാജ്യങ്ങളും എങ്ങനെ നിര്‍വ്വചിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര.

ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ലോകനേതാക്കളായ രണ്ടുപേരും,ആണവായുധം കൈവശം വച്ചിരിക്കുന്ന ശക്തന്മാര്‍ വിശേഷണങ്ങള്‍ നിരവധിയാണ്. രണ്ടു പേരുടെയും കൂടിക്കാഴ്ചയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് ലോകജനതയും.

Top