സൈ​ന,​ ​സി​ന്ധു,​ ​ശ്രീ​കാ​ന്ത് ​സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാ​ര്‍​ട്ട​റില്‍

സിംഗപ്പൂര്‍ സിറ്റി : ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാള്‍, പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവര്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ സൈന തായ്ലന്‍ഡിന്റെ പോണ്‍പാവിയെ 21-16, 18-21, 21-19ന് കീഴടക്കി.

സിന്ധു 21-13, 21-19ന് മിയാ ബ്‌ളിഷെഫ്റ്റിനെയും ശ്രീകാന്ത് 21-13, 21-19ന് മിയാ ഹാന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിംഗസിനെയും തോല്‍പ്പിച്ചു. മലയാളി താരം എച്ച്.എസ്. പ്രണോയ് ജവാന്റെ കെന്റാ മെമോട്ടോയോട് തോറ്റ് പുറത്തായി.

Top