സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ കിംജോങിന്റെ അപരനെ പൊലീസ് തടഞ്ഞു

സിംഗപ്പൂര്‍: സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ കിം ജോങിന്റെ അപരനെ പൊലീസ് തടഞ്ഞതായി റിപ്പോര്‍ട്ട്. കിംജോങിന്റെ അപരനായ ഹോവാര്‍ഡ് എക്‌സിനെയാണ് സിംഗപ്പൂര്‍ വിമാനത്താവളമായ ചാംങ്ങി എയര്‍പോര്‍ട്ടില്‍ പൊലീസ് തടഞ്ഞത്. രാവിലെ ചാംങ്ങി വിമാനത്താവളത്തിലെത്തിയ ഹോവാര്‍ഡിനെ 2 മണിക്കൂറോളമാണ് അധികൃതര്‍ തടഞ്ഞുവെച്ചത്.

HOWARD-2-NEWS

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്താണെന്നും, മറ്റു രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോയെന്നുമാണ് അധികൃതര്‍ ചോദിച്ചെന്ന് ഹോവാര്‍ഡ് പറഞ്ഞു. ജൂണ്‍ എട്ടിന് 3.30 നാണ് ഹോവാര്‍ഡ് സിംഗപ്പൂരിലെത്തിയത്. 45 മിനിറ്റ് മാത്രമാണ് അഭിമുഖം നടത്തിയതെന്ന് ഇമിഗ്രേഷന്‍ ആന്റ് ചെക്ക്‌പോര്‍ട്ട് അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (ഐസിഎ) പറഞ്ഞു. അഭിമുഖം പൂര്‍ത്തിയാക്കിയതിന് ശേഷം ഹോവാര്‍ഡിന് സിംഗപ്പൂരിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു.

HOWARD-3-NEWW

ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രോസസ്സിന്റെ ഭാഗമായി സിംഗപ്പൂരില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ അഭിമുഖവും / അല്ലെങ്കില്‍ സ്‌ക്രീനിംഗും വിധേയമാക്കുമെന്ന് ഐസിഎ കഴിഞ്ഞദിവസം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മിലുള്ള ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയാണ് സിംഗപ്പൂരില്‍ ഒരുങ്ങുന്നത്. സെന്റോസ ദ്വീപിലെ കാംപെല്ല ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്. രാവിലെ 9 മണിക്കാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Top