സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മൈക്രോസോഫ്ട്, കെ പി എംജി ഡിജിറ്റല്‍ വില്ലേജ് എന്നിവരുമായി സഹകരിച്ച്‌ ബ്ലോക്ക് ചെയ്ന്‍ അധിഷ്ടിത എയര്‍ലൈന്‍ ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി. ക്രിസ്‌പേ എന്ന പേരില്‍ സ്ഥിര യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന മൈല്‍സ് അധിഷ്ഠിത ലോയല്‍റ്റി പ്രോഗ്രാം ഗൂഗിള്‍ സ്‌റ്റോറിലും ആപ്പീള്‍ സ്റ്റോറിലും ഇപ്പോള്‍ ലഭ്യമാണ്.

യാത്രക്കാര്‍ക്ക് തങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മൈലുകള്‍ ഡിജിറ്റല്‍ പേമെന്റ് യൂണിറ്റുകളാക്കി മാറ്റാന്‍ സൗകര്യം നല്‍കുന്ന ക്രിസ്‌പേ, ഉപയോഗിച്ച് സിംഗപ്പൂര്‍ എയര്‍ലൈനുമായി പങ്കാളിത്തമുള്ള കച്ചവടക്കാരില്‍ നിന്ന് ഷോപ്പിംഗ് നടത്താന്‍ അവസരം ഒരുക്കുന്നു. പ്രോഗ്രാമില്‍ പങ്കാളിയാകുന്ന ഉപഭോക്താവ് മൊബീല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു. പിന്നീട് അവര്‍ വിമാനയാത്രയിലൂടെ പിന്നിടുന്ന ദൂരത്തെ മൈലുകളാക്കി കണക്കുകൂട്ടി അവയെ ക്രിസ്‌പേ വാലെറ്റിലെ ഡിജിറ്റല്‍ യൂണിറ്റുകളാക്കി മാറ്റുന്നു.

സിംഗപ്പൂര്‍ എയര്‍ലൈനിന്റെ പങ്കാളികളായ കച്ചവടക്കാരുടെ അടുത്ത് ഷോപ്പിംഗ് നടത്തി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ക്രിസ്‌പേ മൈല്‍സ് വഴി പേമെന്റ് നടത്താം. വാലെറ്റ് ഉപഭോക്താക്കള്‍ക്കള്‍ക്ക് പോയിന്റ് ഓഫ് സെയിലില്‍ ഓഫ്‌സൈറ്റ് പര്‍ച്ചേസുകള്‍ക്കായി മിനിമം 15 ക്രിസ്‌പേ മെല്‍സ്(0.73 ഡോളര്‍) ചെലവാക്കാനാകും.

Top